ഫ്രാൻസിനായി ലോകകപ്പിൽ തിളങ്ങിയ കോളോ മുവാനിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നു

Newsroom

Picsart 23 01 03 15 15 40 003
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനെ അന്വേഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഫ്രഞ്ച് യുവതാരം കോളോ മുവാനിക്ക് പിറകിൽ ആണ്. ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ നടത്തിയ താരത്തിനായി യുണൈറ്റഡ് 60 മില്യൺ ഡോളറിന്റെ ഓഫർ ഒരുക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ട് താരമാണ് കോലോ മുവാനി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കേണ്ടത് കൊണ്ട് മുവാനിയെ ജനുവരിയിൽ വിട്ടു നൽകാൻ ഫ്രാങ്ക്ഫർട് തയ്യാറയേക്കില്ല.

മുവാനി 23 01 03 15 16 05 429

മുൻ നാന്റസ് താരം കൂടിയാണ് മുവാനി. മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടാതെ ബയേൺ മ്യൂണിക്കും താരത്തിനായി ശ്രമിക്കുന്നുണ്ട്‌. ഈ സീസണിൽ അഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളും ജർമ്മനിയുൽ കോലോ മുവാനി നേടിയിട്ടുണ്ട്.