ഫിഫ ബെസ്റ്റ് പുരസ്കാരത്തെ വിമർശിച്ച് സ്പർസ് പരിശീലകൻ മൗറീനോ. ഫിഫ ബെസ്റ്റിൽ മികച്ച പരിശീലകനായി ലിവർപൂൾ പരിശീലകൻ ക്ലോപ്പിനെ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. അഞ്ചു കിരീടങ്ങൾ ബയേണൊപ്പം നേടിയിട്ടും ഹാൻസി ഫ്ലിക്കിന് പുരസ്കാരം ലഭിച്ചിരുന്നില്ല. ഇതിനെയാണ് ജോസെ വിമർശിച്ചത്. ഫ്ലിക്ക് ഫിഫ ബെസ്റ്റ് നേടണമെങ്കിൽ ഇനി ഒരു വഴിയേ ഉള്ളൂ എന്ന് ജോസെ പറഞ്ഞു. അത് ബയേൺ രണ്ടോ മൂന്നോ പുതിയ ടൂർണമെന്റ് കണ്ടുപിടിക്കുക എന്നതാണ്. ജോസെ പറയുന്നു.
ആ ടൂർണമെന്റുകളിൽ കൂടെ കപ്പ് നേടിയാൽ ഫ്ലിക്കിന് ഏഴോ എട്ടോ കപ്പ് ഒരു സീസണിൽ ആകും. അപ്പോൾ ഫിഫ ബെസ്റ്റുകാർ ഫ്ലിക്കിനെ പരിഗണിക്കുമായിരിക്കും എന്നും ജോസെ വിമർശിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം മാത്രം നേടിയ ക്ലോപ്പ് ഇത്രയും കിരീടങ്ങൾ നേടിയ ഫ്ലിക്കിനേക്കാൾ മുന്നിലെത്തിയത് ഫുട്ബോൾ നിരീക്ഷരെ ഒന്നാകെ ഞെട്ടിച്ചിരുന്നു.