“സഹൽ ലീഗിലെ ഏറ്റവും വലിയ ടാലന്റ്, സഹൽ പൂർണ്ണ ആരോഗ്യവാനാകാൻ കാത്തിരിക്കുന്നു”

Sahal blasters
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദിനെ പ്രശംസിച്ച് പരിശീലകൻ കിബു വികൂന. സഹൽ അബ്ദുൽ സബദ് ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച ടാലന്റ് ആണ് എന്ന് കിബു വികൂന പറഞ്ഞു. സഹല ഇതിനകം തന്നെ മികച്ച താരമാണ്. ഇപ്പോൾ സഹൽ കളിക്കാത്തത് ഫിറ്റ്നെസ് പ്രശ്നത്താൽ ആണെന്നും വികൂന പറഞ്ഞു. ലീഗിൽ ആദ്യ മത്സരത്തിൽ സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്ന സഹൽ പിന്നീട് പരിക്ക് കാരണം പുറത്താവുക ആയിരുന്നു.

സഹൽ അബ്ദുൽ സമദിനായി കാത്തിരിക്കുകയാണെന്ന് വികൂന പറഞ്ഞു. സഹലിന് ടീമിനെ വലിയ രീതിയിൽ തന്നെ സഹായിക്കാൻ ആകും എന്നും അദ്ദേഹം പറഞ്ഞു. ടീമിൽ ക്രിയേറ്റിവിറ്റി കുറവായതിനാൽ സഹൽ വന്നാൽ ഗോൾ അവസരങ്ങൾ ഉണ്ടാക്കുന്നത് കൂട്ടാൻ കഴിയും എന്നാണ് എല്ലാവരും കരുതുന്നത്. സഹൽ അവസാന സീസൺ മുതൽ ടീമിൽ സ്ഥിരമായി കളിക്കാൻ കഴിയാതെ വിഷമിക്കുകയാ‌ണ്.

Advertisement