ജോർദാനെ സമനിലയിൽ പിടിച്ച് ഇന്ത്യൻ വനിതകൾ

Newsroom

ഇന്ന് ജോർദാനിലെ അമ്മാനിലെ പെട്ര സ്റ്റേഡിയത്തിൽ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമും ജോർദാനും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയില്ല. ഞായറാഴ്ച നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഇന്ത്യ 1-2ന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

അടുത്ത മാസം കിർഗിസ് റിപ്പബ്ലിക്കിൽ നടക്കുന്ന വനിതാ ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റ് 2024 ഏഷ്യൻ യോഗ്യതാ റൗണ്ട് 1 ന് വേണ്ടിയുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ ജോർദാനിൽ പര്യടനം നടത്തുന്നത്. യോഗ്യതാ റൗൺയ്യ് മനസ്സിൽ വെച്ചുകൊണ്ട് ഇന്ത്യൻ ഹെഡ് കോച്ച് തോമസ് ഡെന്നർബി തന്റെ എല്ലാ കളിക്കാരെയും പരീക്ഷിക്കാൻ നോക്കുകയാണ് ഇന്ന് ചെയ്തത്. ചൊവ്വാഴ്ച, അദ്ദേഹത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന അഞ്ച് കളിക്കാർ മാത്രമാണ് ഇന്ന് ആദ്യ ഇലവനിൽ എത്തിയത്.