ഗോൾഡൻ ഡക്കിൽ ഹാട്രിക്ക്!! സൂര്യകുമാർ യാദവിന് ഈ പരമ്പര മറക്കാം

Newsroom

Picsart 23 03 22 21 00 41 788

സൂര്യകുമാർ യാദവ് ഈ പരമ്പര ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടില്ല. ഇന്ന് മൂന്നാം ഏകദിനത്തിലും ആദ്യ പന്തിൽ തന്നെ പൂജ്യത്തിൽ സൂര്യകുമാർ യാദവ് പുറത്തായി. ഇന്ന് ആഷ്ടൺ അഗറിന്റെ പന്തിൽ സൂര്യകുമാർ യാദവ് ബൗൾഡ് ആവുക ആയിരുന്നു. സൂര്യകുമാർ യാദവ് ഇത് തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ഗോൾഡൻ ഡക്ക് ആകുന്നത്. ഒരു ഏകദിന പരമ്പരയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം എല്ലാ മത്സരത്തിലും ആദ്യ പന്തുൽ പൂജ്യത്തിന് പുറത്താകുന്നത്.

സൂര്യകുമാർ 23 03 22 21 00 49 019

സൂര്യകുമാർ യാദവ് ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ആ രണ്ടു മത്സരങ്ങളിലും സ്റ്റാർക്കിന്റെ പന്തിൽ ആയിരുന്നു സ്കൈ പുറത്തായിരുന്നത്. ഏകദിനത്തിലെ സൂര്യകുമാറിന്റെ ദയനീയ ഫോമിന്റെ തുടർച്ചയാണിത്. ഇപ്പോൾ തന്നെ ഏറെ വിമർശനങ്ങൾ നേരിടുന്ന സൂര്യകുമാറിനെ ഇനിയും ഇന്ത്യൻ ടീം മാനേജ്മെന്റ് എങ്ങനെ പ്രതിരോധിക്കും എന്ന് കണ്ടറിയണം.