ഇംഗ്ലണ്ട് മധ്യനിര താരം ജോർദാൻ ഹെൻഡേഴ്സൺ ഡച്ച് ക്ലബ്ബായ അയാക്സുമായി ഔദ്യോഗികമായി വേർപിരിഞ്ഞു. കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് 35 വയസ്സുകാരനായ താരം ക്ലബ്ബ് വിടുന്നത്. 2024 ജനുവരിയിലാണ് ഹെൻഡേഴ്സൺ അയാക്സിൽ ചേർന്നത്, പെട്ടെന്നുതന്നെ ഒരു പ്രധാന താരമായി മാറിയ അദ്ദേഹം ക്ലബ്ബ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.
സൗദി അറേബ്യയിലെ അൽ-എറ്റിഫാക്കിൽ ആറ് മാസത്തെ കാലത്തിന് ശേഷമാണ് ഹെൻഡേഴ്സൺ അയാക്സിലെത്തിയത്. ഡച്ച് ക്ലബിനായി ഇതുവരെ 57 മത്സരങ്ങൾ അദ്ദേഹം കളിച്ചു. പ്രീമിയർ ലീഗിലേക്ക് തിരികെ വരാൻ ആണ് മുൻ ലിവർപൂൾ താരം ആഗ്രഹിക്കുന്നത്. മുൻ ക്ലബായ സണ്ടർലാന്റ് താരവുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.