ജോബി ആദ്യ ഇലവനിൽ, സഹൽ ഇല്ല. ഇന്ത്യൻ ടീം അറിയാം

Newsroom

ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാം മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. താജികിസ്താനെതിരായ മത്സരത്തിൽ നിന്ന് നിറയെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യുവ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ ആദ്യമായി ഇ‌ന്ത്യയുടെ ആദ്യ ഇലവനിൽ ഇടം നേടി. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഹൽ ഇന്ന് കൊറിയക്കെതിരെ കളിക്കുന്ന ആദ്യ ഇലവനിൽ ഇല്ല.

ടീമിൽ ഡിഫൻസിലെ വൻ മതിലായ സന്ദേശ് ജിങ്കൻ തിരികെ എത്തി. ജിങ്കനൊപ്പം സുഭാഷിഷ് ബോസാകും സെന്റർ ബാക്കിൽ കൂട്ടുകെട്ടാവുക. പ്രിതവും ജെറിയുമാണ് വിങ്ബാക്കുകളായി ഇറങ്ങുന്നത്. ബ്രണ്ടൺ, റൗളിംഗ്, അമർജിത് എന്നിവർ മധ്യനിരയിൽ ഇറങ്ങുന്നു. മൻവീർ, ജോബി, ഛേത്രി എന്നിവരാണ് മുൻ നിരയിൽ ഉള്ളത്. ഇന്ന് വിജയിച്ചില്ല എങ്കിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചേക്കും.

ടീം;
അമ്രീന്ദർ, പ്രിതം, ജിങ്കൻ, സുഭാഷിഷ്, ജെറി, അമർജിത്, റൗളിംഗ്, ബ്രണ്ടൺ, മൻവീർ, ജോബി ഛേത്രി