ജോവോ പളിഞ്ഞ്യ ടോട്ടനത്തിൽ, ആദ്യം ലോൺ അടിസ്ഥാനത്തിൽ, 30 മില്യൺ പിന്നീട് വാങ്ങാം

Newsroom

Picsart 25 08 01 09 53 51 906


പോർച്ചുഗീസ് മിഡ്ഫീൽഡർ ജോവോ പാളിഞ്യയെ സ്വന്തമാക്കാൻ ടോട്ടനം ഹോട്സ്പർ ഒരുങ്ങുന്നു. ബയേൺ മ്യൂണിക്കിൽ നിന്നാണ് താരത്തെ ടോട്ടൻഹാം സ്വന്തമാക്കുന്നത്. ആദ്യം ലോൺ അടിസ്ഥാനത്തിൽ എടുക്കുകയും, 2026-ൽ €30 മില്യൺ നൽകി താരത്തെ ടീമിൽ നിലനിർത്തുകയും ചെയ്യാം. എന്നാൽ, ഇത് നിർബന്ധിതമായ ഒരു ഓപ്ഷനല്ല, അതിനാൽ ടോട്ടൻഹാമിന് ഈ തീരുമാനമെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. ലോൺ കാലയളവിൽ താരത്തിന്റെ മുഴുവൻ ശമ്പളവും ടോട്ടൻഹാമായിരിക്കും നൽകുക.

Picsart 25 08 01 09 54 02 993


ടോട്ടനവുൻ പളിഞ്ഞ്യയും തമ്മിൽ വ്യക്തിപരമായ കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ട്. ബയേൺ മ്യൂണിക്ക് ഈ കരാറിന് അംഗീകാരം നൽകി. ഉടൻ തന്നെ മെഡിക്കൽ പരിശോധനകൾക്കായി താരം യാത്ര പുറപ്പെടും. ഫുൾഹാമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച താരം, ബയേണിൽ പ്രതീക്ഷിച്ചത്രയും ശോഭിച്ചിരുന്നില്ല. ടോട്ടൻഹാമിന്റെ ഡിഫൻസീവ് മിഡ്ഫീൽഡ് ശക്തിപ്പെടുത്താൻ പളിഞ്യയുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ കൊണ്ടുവരാൻ ടോട്ടൻഹാം ഏറെ നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.