കേരളമുടനീളം ലോകകപ്പ് ഫുട്ബോൾ ആവേശം നിറഞ്ഞു തുളുമ്പുന്നതിനിടയിൽ നീണ്ട പതിനാല് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കേരളത്തെ ഈ വർഷം വീണ്ടും ഒരു സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ കിരീടം ചൂടിച്ച കേരളാ ടീമിന്റെ പ്രതിരോധ നിരയിലെ മിന്നും താരം ജിയാദ് ഹസ്സന് തന്റെ മുൻ കാല പരിശീലകൻ സി.ടി അജ്മൽ പരിശീലകനായുള്ള അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയിലെ ഭാവി ഫുട്ബോൾ താരങ്ങളും രക്ഷിതാക്കളും ചേർന്ന് സ്വീകരണം നൽകി. സന്തോഷ് ട്രോഫി നേടിയതിന് ശേഷം ആദ്യമായാണ് ജിയാദ് തന്റെ പഴയ ഗുരുവിന്റെ പുതിയ ശിഷ്യരെ കാണാനെത്തിയത്. ഇന്നലെ കാലത്ത് ഏഴ് മണിയ്ക്ക് തന്നെ അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് നടയ്ക്കുന്ന മിഷൻ സോക്കർ അക്കാദമിയുടെ പരിശീലന ക്യാമ്പിലെത്തിയ ദേശീയ താരം കുട്ടികളുടെ പരിശീലനം തീരും വരെ അത് നിരീക്ഷിച്ചു. അതിന് ശേഷം നടന്ന ചടങ്ങിൽ കുട്ടികളുമായി തന്റെ ബാല്യകാല കളി അനുഭവങ്ങളും സന്തോഷ് ട്രോഫി വിശേഷങ്ങളും പങ്കുവെയ്ക്കാനും പ്രസക്തമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാനും മറന്നില്ല.
ലളിതമായ ചടങ്ങിൽ പ്രശസ്ത ഫിസിക്കൽ ട്രയ്നർ ഹഫീഫ് ഊരകം, സി.ടി.ഉമ്മർ,സിദ്ദീഖ് കുന്നുമ്മൽ, സുബ്രമണ്യൻ, ജാഫർ മുതുവല്ലൂർ, സി.സി. ജയരാജൻ എന്നിവർ പങ്കെടുത്തു. ദേശീയ താരം ജിയാദ് ഹസ്സനെ മുൻ ജില്ലാ ഫുട്‌ബോൾ താരവും യുടെ മുതിർന്ന പരിശീലകനുമായ ഇ. ഹംസ പൊന്നാട അണിയ്ക്കുകയും ക്യാമ്പിലെ കുട്ടികൾ ഉപഹാരം നൽകുകയും ചെയ്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial