കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ജീസസ് ജിമെനെസിന് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ചത്തെ അവധി അനുവദിച്ചതായി 90NDStoppage റിപ്പോർട്ട് ചെയ്യുന്നു. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് സ്പാനിഷ് ഫോർവേഡ് നിലവിൽ വിശ്രമത്തിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ അവസാന 2 ഐഎസ്‌എൽ മത്സരത്തിലും ജിമെനെസ് കളിക്കില്ല.

ജംഷഡ്പൂരിനെതിരായ കെബിഎഫ്‌സിയുടെ അവസാന മത്സരം ജിമെനെസ് കളിച്ചിരുന്നില്ല. 2-3 ആഴ്ചത്തേക്ക് കൂടെ അദ്ദേഹം പുറത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സൂപ്പർ കപ്പിന് മുമ്പ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്ത് ക്ലബിനൊപ്പം ചേരും.