ജംഷദ്‌പൂർ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷദ്‌പൂർ എഫ്‌സിയുടെ ഇടക്കാല പരിശീലകനായി സ്റ്റീവൻ ഡയസിനെ നിയമിച്ചു. മുൻ പരിശീലകൻ ഖാലിദ് ജമീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് അസിസ്റ്റൻ്റ് കോച്ചായിരുന്ന ഡയസ് പ്രധാന പരിശീലകനായി എത്തുന്നത്.
ഒരു കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഫുട്‌ബോളിൽ ഡയസ് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2023 മുതൽ സ്റ്റീവൻ ഡയസ് ജംഷദ്പൂരിനൊപ്പം ഉണ്ട്. ആദ്യം റിസേർവ് ടീം പരിശീലകനായും പിന്നീട് ഖാാലിദ് ജമീലിന്റെ അസിസ്റ്റന്റ് ആയും അദ്ദേഹം ഉണ്ടായിരുന്നു.