“ബാഴ്സലോണ മാത്രമെ അജണ്ടയിൽ ഉള്ളൂ” വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി

20220523 181546

വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി

ടീം വിടാനുള്ള തന്റെ താൽപര്യം വീണ്ടും വ്യക്തമാക്കി ലേവൻഡോസ്കി. പോളിഷ് മാധ്യമമായ ഓണെറ്റ് സ്‌പോർടിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ ഉള്ളിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുക ആണെന്നും, മാനസികമായി എല്ലാം വീണ്ടെടുക്കാൻ ബയെൺ വിടാതെ മറ്റു മർഗമില്ലെന്നുംപറഞ്ഞു.
എന്തു കൊണ്ടാണ് ബാഴ്‌സലോണയുമായി മാത്രം ചർച്ചകൾ നടത്തുന്നതെന്ന ചോദ്യത്തിന് താൻ മറ്റ് ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കുന്നില്ല എന്നും ബാഴ്‌സ മാത്രമേ നിലവിൽ തന്റെ അജണ്ടയിൽ ഉള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെയും ടീം വിടാനുള്ള താൽപര്യം പോളണ്ട് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബയെൺ പ്രെസിഡന്റ് ഹെർബെർട്ട് ഹായ്നർ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ലെവൻഡോസ്കിക്ക് ക്ലബുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ ഇത്തരം പരസ്യ പ്രസ്താവനകൾ ഒഴിവാക്കേണ്ടത് ആണെന്ന് അദ്ദേഹം പറഞ്ഞു. താരത്തെ ഒരു വർഷം കൂടി ക്ലബ്ബിൽ നിലനിർത്താൻ ആവും എന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ വീണ്ടും പരസ്യ പ്രസ്താവനയുമായി താരം വന്നതോടെ കാര്യങ്ങൾ എന്താവും എന്ന ഉദ്വേഗത്തിൽ ആണ് ആരാധകർ

Previous articleജയം തുടർന്ന് ഡെന്മാർക്ക്, ഓസ്ട്രിയയെയും തോൽപ്പിച്ചു
Next articleപരിക്ക് കാരണം ജെയിംസ് ജസ്റ്റിനും ടൊമോരിയും ജർമ്മനിക്ക് എതിരെ കളിക്കില്ല