ഇന്ത്യൻ വനിതാ ലീഗ് 2023 സീസൺ ഫിക്സ്ചർ എ ഐ എഫ് എഫ് എഫ് പുറത്ത് ഇറക്കി. അഹമ്മദബാദ് ആതിഥ്യം വഹിക്കുന്ന ലീഗ് ഏപ്രിൽ 26ന് ആരംഭിക്കും. കേരളത്തിൽ നിന്ന് ഗോകുലം കേരളയും കേരള വനിതാ ലീഗ് ചാമ്പ്യന്മാരായ ലോർഡ്സ് എഫ് എയും ലീഗിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഗോകുലം കേരള ഈസ്റ്റ് ബംഗാൾ ടീമിനെ ആകും നേരിടുക.
ഈസ്റ്റ് ബംഗാൾ, മിസാക യുണൈറ്റഡ്, സ്പോർട്സ് ഒഡീഷ, ഹോപ് എസ് സി, കഹാനി എഫ് സി, മുംബൈ നൈറ്റ്സ് എന്നിവർ ഗോകുലത്തിന് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്. ലോർഡ്സ് എഫ് എ ഗ്രൂപ്പ് ബിയിൽ ആണ്. അവർ ഏപ്രിൽ 27ന് ആദ്യ മത്സരത്തിൽ സെൽറ്റിക് ക്വീൻസിനെ നേരിടും.
ഗ്രൂപ്പ് ബിയിൽ ലോർഡ്സിന് ഒപ്പം കെൽറ്റി ക്വീൻസ്, ഈസ്റ്റേൺ സ്പോർടിംഗ്, കിക്ക്സ്റ്റാർട്, സി ആർ പി എഫ്, ഒഡീഷ എഫ് സി, സേതു എഫ് സി, ചർച്ച ബ്രദേഴ്സ് എന്നിവർ ഉണ്ട്. ഗോകുലം കേരള ആണ് നിലവിൽ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാർ. മെയ് 21നാകും ഫൈനൽ നടക്കുക.
ഫിക്സ്ചറുകൾ;