ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഇറ്റലി 21 ആം സ്ഥാനത്ത്. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ മുൻ ലോക ചാമ്പ്യന്മാർക്ക് ആയിരുന്നില്ല. പ്ലേ ഓഫിൽ സ്വീഡനോട് തോറ്റാണ് ഇറ്റലി പുറത്ത് പോയത്. ലോക റാങ്കിങ് നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന പൊസിഷനിൽ ഇറ്റലി എത്തിയത്. ലോകകപ്പിന് മുൻപ് 19th സ്ഥാനത്തായിരുന്നു ഇറ്റലി.
പുതിയ റാങ്കിങ് സിസ്റ്റം നടപ്പിലാക്കിയതിനു ശേഷം വന്ന ലോക റാങ്കിങ്ങിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ ഒന്നാമത് എത്തി. ബെൽജിയം രണ്ടാം സ്ഥാനത്തും, ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ നാലാം സ്ഥാനത്തും എത്തി. 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ക്രൊയേഷ്യ നാലിൽ എത്തിയത്. ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്ക് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീനയോട് പരാജയവും ഇംഗ്ലണ്ടിനോട് സമനിലയും ഇറ്റലി ഏറ്റുവാങ്ങിയിരുന്നു. ട്യുണീഷ്യയും പെറുവും ഡെന്മാർക്കും ഫിഫ റാങ്കിങ്ങിൽ ഇറ്റലിക്ക് മുകളിലുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial