അവഗണനയുടെ ഒരു വർഷത്തിനു ശേഷം സെർജിയോ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

Img 20210604 230810
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സെർജിയോ റൊമേരോ അവസാനം ക്ലബ് വിട്ടു. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ ആഗ്രഹിച്ച താരത്തെ പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് റിലീസ് ചെയ്യുകയോ ക്ലബ് വിടാൻ വന്ന ഓഫർ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഒരു സീസൺ മുഴുവൻ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ഭാഗത്ത് തന്നെ ഇല്ലായിരുന്നു. നാലാം ഗോൾ കീപ്പറായി മാറിയ താരം മാച്ച് സ്ക്വാഡിൽ പോലും വന്നിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ സംഭാവനകൾ നൽകിയ താരത്തിന് അവസാന സീസൺ അവഗണനയുടെ തന്നെയായിരുന്നു.

ഇപ്പോൾ കരാർ അവസാനിച്ചതോടെയാണ് താരം ക്ലബ് വിടുന്നത്. 2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടം നേടിയ സീസണിൽ യൂറോപ്പ ലീഗിലെ മുഴുവൻ മത്സരങ്ങളിലും റൊമേരോ ആയിരുന്നു വല കാത്തിരുന്നത്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement