ബെംഗളൂരു എഫ് സിയുടെ ഫുൾബാക്കായ ജോ സൊഹർലിയനയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. താരവുമായി ക്ലബ് മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലൻ അറിയിച്ചു. മുൻ ഐസാൾ എഫ്‌സി താരം കൂടിയാണ് സൊഹർലിയന. ഷില്ലോംഗ് ലജോങ്ങിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജോ. ചൻമാരി എഫ്‌സി, പൂനെ സിറ്റി എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. പക്ഷെ ഐസാൾ എഫ്‌സിയിലേക്ക് മാറിയപ്പോൾ ആണ് താരം ദേശീയ ശ്രദ്ധയിൽ വന്നത്. വലിയ പ്രതീക്ഷയോടെയാണ് താരം ബെംഗളൂരുവിൽ എത്തിയത് എങ്കിലും അവിടെ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചില്ല.