ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചു

20210909 202929

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു വിദേശ താരം കൂടെ ചേർന്നു. ഭൂട്ടാന്റെ റൊണാൾഡോ എന്ന് അറിയപ്പെടുന്ന ചെഞ്ചോ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഗർ വിൻഡോയുടെ അവസാന ദിവസം സൈൻ ചെയ്ത താരം ഇന്ന് മുതൽ കൊൽക്കത്തയിലെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തി. താരം ഡ്യൂറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ. വിദേശ താരങ്ങളായ ലൂണ, സിപോവിച് എന്നിവർ കൊച്ചിയിൽ വെച്ച് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തിയിരുന്നു‌

ചെഞ്ചോ ക്ലബിൽ ഒരു വർഷത്തെ കരാറിൽ ആണ് എത്തിയത്‌. ചെഞ്ചോയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ തൃപ്തി നൽകിയിരുന്നില്ല. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിലായിരുന്നു ചെഞ്ചോ കളിച്ചിരുന്നത്. നേരത്തെ ബെംഗളൂരു എഫ് സിക്കായും താരം കളിച്ചിട്ടുണ്ട്.

Previous articleഇന്ത്യൻ ക്യാമ്പിൽ ഒരു കൊറോണ കൂടെ, മാഞ്ചസ്റ്റർ ടെസ്റ്റ് ആശങ്കയിൽ
Next articleസൊഹർലിയാനയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി