അഫ്ഗാൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു

Rashid Khan Afghanistan

അഫ്ഗാനിസ്താൻ ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഇന്ന് അഫ്ഗാൻ സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ അവരുടെ ക്യാപ്റ്റൻ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ടീം സെലക്ഷനിലെ അതൃപ്തി ആണ് റാഷിദ് ഖാൻ രാജിവെക്കാൻ കാരണം.

“രാജ്യത്തിന്റെ ക്യാപ്റ്റനും ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയിൽ, ടീമിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എന്നാൽ അഫ്ഗാൻ പ്രഖ്യാപിച്ച ടീമിൽ സെലക്ഷൻ കമ്മിറ്റി തന്റെ സമ്മതം വാങ്ങിയിട്ടില്ല,”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “അഫ്ഗാനിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ഇതോടെ ഞാൻ എടുക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം സെലക്ഷനിൽ അപ്രതീക്ഷിതമായി പല താരങ്ങളും ഇടം നേടിയിട്ടുണ്ട്. ഇതാണ് റാഷിദ് ഖാന്റെ അതൃപ്തിക്ക് കാരണം.

ടീം;20210909 225704

Previous articleസൊഹർലിയാനയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി
Next articleചാമ്പ്യന്മാരായ വെസ്റ്റിൻഡീസിന്റെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, രാംപോൾ ടീമിൽ, ബ്രെത്വൈറ്റ് ഇല്ല