എ ടി കെയുടെ യുവ വിങ്ങറെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

Img 20201012 172647
- Advertisement -

എ ടി കെ മോഹൻ ബഗാന്റെ യുവതാരം യുമ്നം ഗോപി സിങ് ഇനി ഈസ്റ്റ് ബംഗാളിനു വേണ്ടി കളിക്കും. രണ്ട് വർഷത്തെ കരാറിലാണ് യുവതാരത്തെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയിൽ എത്തിയിരുന്നു എങ്കിലും താരത്തിന് അവിടെ അവസരം ലഭിച്ചിരുന്നില്ല. അവസാനം ബവാനിപൂർ എഫ് സിയിൽ ലോണിൽ കളിക്കുക ആയിരുന്നു യുമ്നം.

രണ്ട് സീസൺ മുമ്പ് നേരോക ജേഴ്സിയിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിച്ച് യുമ്നം വലിയ ശ്രദ്ധ നേടിയിരുന്നു. വേഗതയുള്ള വിങ്ങറായ യുമ്നത്തിനു വേണ്ടി പല ഐ ലീഗ് ക്ലബുകളും ഈ ട്രാൻസ്ഫർ വിൻഡോയിൽ രംഗത്തുണ്ടായിരുന്നു‌. അവരെ മറികടന്നാണ് ഈസ്റ്റ് ബംഗാൾ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്.

മണിപ്പൂർ സ്വദേശിയായ യുമ്നം വലതു വിങ്ങറായാണ് കളിക്കാറുള്ളത്. മുമ്പ് മണിപ്പൂർ ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകളും ഒരു അസിസ്റ്റും നെരോകയ്ക്കായി യുമ്നം സംഭാവന ചെയ്ത് അവരുടെ ഹീറോ ആയിരുന്നു.

Advertisement