ചരിത്രത്തിനരികെ ഭവിന, ചൈനീസ് താരത്തെ പരാജയപ്പെടുത്തി ഫൈനലിലേക്ക്

Bhavinapatel

ടോക്കിയോ പാരാലിമ്പിക്സിലെ ക്ലാസ് 4 ടേബിള്‍ ടെന്നീസ് മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ഭവിന പട്ടേൽ. ചൈനീസ് താരം ചാംഗ് മിയാവോയ്ക്കെതിരെ 3-2 എന്ന സ്കോറിനായിരുന്നു ഭവിനയുടെ വിജയം. ലോക റാങ്കിംഗിൽ മൂന്നാം നമ്പര്‍ താരമാണ് ചാംഗ്.

ആദ്യ ഗെയിം കൈവിട്ട ഭവിന അടുത്ത രണ്ട് ഗെയിമും വിജയിച്ചുവെങ്കിലും കടുത്ത പോരാട്ടത്തിൽ നാലാം ഗെയിം കൈവിട്ടു. നിര്‍ണ്ണായകമായ ഗെയിമിൽ വിജയം പിടിച്ചെടുത്ത് ഫൈനലിലേക്ക് താരം യോഗ്യത നേടുകയായിരുന്നു.

സ്കോര്‍: 7-11, 11-7, 11-4, 9-11, 11-8

Previous articleക്ലീവ്‍ലാന്‍ഡില്‍ വനിത ഡബിള്‍സ് ഫൈനലില്‍ കടന്ന് സാനിയ മിര്‍സ
Next articleകേരളത്തിന്റെ വി പി സുഹൈർ നോർത്ത് ഈസ്റ്റിൽ തുടരും