മലയാളികളുടെ അഭിമാനം വി പി സുഹൈർ ഇന്ത്യൻ ഫുട്ബോൾ ദേശീയ ക്യാമ്പിൽ

Img 20220301 235820

മലയാളി സ്ട്രൈക്കർ വി പി സുഹൈർ ഇന്ത്യൻ ക്യാമ്പിൽ. മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ ദേശീയ ടീമിനൊപ്പം വി പി സുഹൈറും ഉണ്ടാകും. ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിനെ ദേശീയ ടീമിലേക്ക് എത്തിക്കുന്നത്. നോർത്ത് ഈസ്റ്റിന് ഇത് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് ഇത് ഗംഭീര സീസൺ ആയിരുന്നു.Img 20220301 235803

സുഹൈർ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. സുഹൈർ ക്യാമ്പിൽ എത്തിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ഇന്ത്യൻ ഫുട്ബോൾ ടീം ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാകും കളിക്കുക. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും നേരിടാൻ ആയിരുന്നു ഇന്ത്യ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബെലാറസിനെതിരായ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. പകരം ഒരു പുതിയ മത്സരം ഇന്ത്യ പ്രഖ്യാപിക്കും.