വിനീത് റായ് ഒഡീഷയിൽ പുതിയ കരാർ ഒപ്പുവെച്ചു

യുവ മിഡ്ഫീൽഡർ വിനീത് റായ് ഒഡീഷ എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചു. 2023 വരെ നീണ്ടു നിൽക്കുന്ന കരാറിലാണ് വിനീത് റായ് ഒപ്പുവെച്ചത്‌. അവസാന കുറച്ച് വർഷങ്ങൾ ആയി ഡെൽഹി ഡൈനാമോസിൽ കളിക്കുകയായിരുന്ന താരം ക്ലബ് പേരു മാറ്റി ഒഡീഷ എഫ് സി ആയപ്പോഴും ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്‌. അസാമിൽ നിന്നുള്ള ഈ മധ്യനിര താരം മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു.

Previous articleബാക്കപ്പ് കീപ്പറായി കെ.എസ് ഭരത് ഇന്ത്യൻ ടീമിൽ
Next articleവീണ്ടും ഓസ്ട്രേലിയക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും