ബാക്കപ്പ് കീപ്പറായി കെ.എസ് ഭരത് ഇന്ത്യൻ ടീമിൽ

- Advertisement -

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പറിന് പകരം കെ.എസ് ഭരതിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബാക്കപ്പ് കീപ്പറായിട്ടാണ് കെ.എസ് ഭരതിനെ ഇന്ത്യൻ ടീമിനെ ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ തന്നെ വിക്കറ്റ് കീപ്പറാവുമെന്നാണ് കരുതപ്പെടുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ പാറ്റ് കമ്മിൻസിന്റെ പന്ത് ഹെൽമെറ്റിന് കൊണ്ട് റിഷഭ് പന്തിന് കൺകഷൻ ഉണ്ടായിരുന്നു. തുടർന്ന് ഇന്ത്യയുടെ ബൗളിംഗ് സമയത്ത് കെ.എൽ രാഹുലാണ് റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പിങ് ചെയ്തത്. തുടർന്ന് രണ്ടാം ഏകദിനത്തിൽ റിഷഭ് പന്ത് ടീമിൽ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

മലയാളി താരമായ സഞ്ജു സാംസണും മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കൃഷ്ണനും ഇന്ത്യൻ എ ടീമിനൊപ്പം ന്യൂസിലാൻഡ് പര്യടനത്തിലായതാണ് ആന്ധ്ര പ്രദേശ് വിക്കറ്റ് കീപ്പർ കെ.എസ് ഭരതിന് ഇന്ത്യൻ ടീമിലേക്ക് അവസരം ഒരുക്കിയത്.  ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിൽ തുടരുന്ന റിഷഭ് പന്ത് മൂന്നാം ഏകദിനത്തിന് മുൻപ് ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Advertisement