സ്പെയിനിൽ നടക്കുന്ന പ്രീസീസൺ ടൂറിലെ മൂന്നാം മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി ബെംഗളൂരു എഫ് സി. സ്പാനിഷ് വമ്പന്മാരായ വിയ്യാറയൽ ടീമിന്റെ ബി ടീമിനെ നേരിട്ട ബെംഗളൂരു എഫ് സി പൊരുതി തോൽക്കുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ തോൽവി. ആ ഗോൾ പിറന്നത് ഒരു പെനാൾട്ടിയിൽ നിന്നും ആയിരുന്നു. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ബെംഗളൂരു സൃഷ്ടിച്ചു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
പ്രീസീസണിൽ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബെംഗളൂരുവിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുതന്നെ ആയിരുന്നു എന്ന് പറയാം. കഴിഞ്ഞ മത്സരത്തിൽ വൻ പരാജയം നേരിടേണ്ടി വന്നിരുന്നു ബെംഗളൂരു എഫ് സി. അടുത്ത മത്സരത്തിൽ ഓഗസ്റ്റ് പതിനാലിന് ബാഴ്സലോണ ബിയെ ആണ് ബെംഗളൂരു നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial









![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)