ആരാധക ബലത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ ജൈത്ര യാത്ര നടത്താം എന്ന് വികൂന

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന ബ്ലാസ്റ്റേഴ്സിന്റെ ആരാധക ബലം ടീമിന് വലിയ കരുത്താകും എന്ന് പറഞ്ഞു. ഇന്ത്യയിലെ മികച്ച ആരാധകരുള്ള കൊൽക്കത്തയിൽ നിന്നാണ് അതുപോലെ തന്നെ മികച്ച ആരാധകർ ഉള്ള കേരളത്തിലേക്ക് വികൂന എത്തുന്നത്. മോഹൻ ബഗാൻ ആരാധകരെ പോലെ തന്നെ വലിയ പാഷൻ ഉള്ള ആരാധകർ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എന്നറിയാം എന്ന് വികൂന പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയിൽ വിജയങ്ങൾ ഒരുപാട് നേടാം എന്നും കിരീടങ്ങൾ സ്വന്തമാക്കാം എന്നും വികൂന പ്രതീക്ഷ പ്രകടിപ്പിച്ചു‌‌. കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുന്ന നല്ല ഒരു ടീമിനെ ആകും തങ്ങൾ ഒരുക്കുക എന്ന് വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ ഇത്തരം ഒരു അവസരം നൽകിയ മാനേജ്മെന്റിന് നന്ദി പറയുന്നതായും വികൂന പറഞ്ഞു.