മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പോളണ്ടിലേക്ക്

Img 20201110 000526
Credit: Twitter

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന പുതിയ ചുമതലയേൽക്കുന്നു. അദ്ദേഹത്തെ തേടി പോളിഷ് ക്ലബായ എൽ കെ എസ് ലോഡ്സ് ആണ് എത്തിയിരിക്കുന്നത്. ലോഡ്സും കിബു വികൂനയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ കിബു വികൂന അവിടെ കരാർ ഒപ്പുവെച്ചേക്കും. ഇന്ത്യയിൽ നിന്നും കിബു വികൂനയ്ക്ക് ഓഫർ ഉണ്ടെങ്കിലും അദ്ദേഹം യൂറോപ്പിലേക്ക് തിരികെ പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലിപ്പിച്ച കിബു വികൂനയെ സീസൺ അവസാനം ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കിബുവിന്റെ കീഴിൽ വളരെ മോശം പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. മുമ്പ് ഐ ലീഗ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിട്ടുള്ള കിബു വികൂന അവരെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. ഇപ്പോൾ ചുമതലയേൽക്കുന്ന എൽ കെ എസ് ലോഡ് പോളണ്ടിനെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ലീഗാണ്. അവരെ ഒന്നാം ഡിവിഷനിൽ എത്തിക്കുക ആകും കിബു വികൂന അവിടെ ചുമതലയേറ്റാൽ പ്രഥമ ദൗത്യം.