“ആദ്യ മത്സരത്തിലെ പ്രകടനത്തിൽ തൃപ്തി, ഇനിയും മെച്ചപ്പെടും”

20201125 125912
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെതിരെ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ആ പരാജയത്തിലും ടീമിന്റെ പ്രകടനത്തിൽ തൃപ്തി ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. ടീമിന്റെ പന്തടക്കവും പാസിങും നന്നായിരുന്നു. അവസരങ്ങൾ മുതലെടുത്തില്ല എന്നത് മാത്രമായിരുന്നു പ്രശ്നം. വികൂന പറഞ്ഞു.

അത് മാത്രമല്ല ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്ത തീർത്തും ഡിഫൻഡ് ചെയ്താണ് കളിച്ചത്. അങ്ങനെ ഡിഫൻഡ് ചെയ്യുന്ന ടീമുകൾക്ക് എതിരെ കൂടുതൽ അവസസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിന് ഫൈനൽ തേർഡിൽ കൂടുതൽ മെച്ചപ്പെടു ആണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ടീം ഇപ്പോൾ 100% കൊടുക്കുന്നുണ്ട്. അതിൽ തനിക്ക് സന്തോഷം ഉണ്ട് എന്നും വികൂന പറഞ്ഞു.

Advertisement