ജുവാൻ ഗോൺസൽവസ് ഹൈദരബാദ് എഫ് സിയിൽ എത്തി

Signing Juanan

സ്പാനിഷ് ഡിഫൻഡർ ജുവാൻ ഗോൺസാല്വസിനെ ഫ്രീ ട്രാൻസ്ഫറിൽ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. അവസാന അഞ്ചു വർഷമായി ബെംഗളൂരു ക്ലബിനൊപ്പം ഉണ്ടായിരുന്ന താരമാണ് ജുവാനൻ‌. ഒരു വർഷത്തെ കരാറിലാണ് ജുവാനൻ ഒപ്പുവെക്കുക.

34കാരനായ ജുവാനാൻ 2016ലാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. ബെംഗളൂരു എഫ് സിയോടൊപ്പം ഫെഡറേഷൻ കപ്പ്, സൂപ്പർ കപ്പ്, ഐ എസ് എൽ എന്നീ കിരീടങ്ങൾ നേടാൻ ജുവാനാന് ആയിട്ടുണ്ട്. മുമ്പ് റയൽ മാഡ്രിഡ് ബി ടീമിലും സ്പാനിഷ് ക്ലബായ ലെഗാനെസിലും ജുവാനാൻ കളിച്ചിട്ടുണ്ട്. ഹൈദരബാദ് ഡിഫൻസിന് ശക്തി കൂട്ടാൻ ജുവാനന് ആകുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്.

ജുവാനൻ സ്പെയിനിലെ ഡിപോർടിവോ ലാ കൊറൂനയ്‌ക്കൊപ്പം ആണ് സീനിയർ കരിയർ ആരംഭിച്ചത്. 2011 ൽ ജർമ്മനിയിലേക്ക് പോകുന്നതിനുമുമ്പ് റയൽ മാഡ്രിഡ് കാസ്റ്റില്ലയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ബുണ്ടസ്ലിഗയുടെ 2012-13 സീസണിൽ ഫോർച്യൂണ ഡസെൽഡോർഫിനൊപ്പം കളിച്ച അദ്ദേഹം ഹംഗറി, യുഎസ്എ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കളിച്ചിട്ടുണ്ട്.

Previous articleവിക്ടർ മോംഗിൽ ഐ എസ് എല്ലിൽ തിരികെയെത്തി
Next articleബ്രയാൻ ഗിൽ സ്പ്ർസിൽ, പകരം ലമേലയും സെവിയ്യയിൽ