കേരളം നൽകിയ സ്നേഹം മറന്നില്ല, കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് മികച്ച സീസൺ ആശംസിച്ച് വാസ്കസ്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിനെ മുന്നിൽ നിന്ന് നയിച്ച ആൽവാരോ വാസ്കസ് എന്നാൽ ഇപ്പോൾ എഫ് സി ഗോവക്ക് ഒപ്പം ആണ്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് തനിക്ക് തന്ന സ്നേഹം വാസ്കസ് മറന്നിട്ടല്ല. ഇന്ന് ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതിന് മുന്നോടിയായി വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ വിധ ആശംസകളും നേർന്നു.

Img കേരള ബ്ലാസ്റ്റേഴ്സ് 095221

കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒരു മികച്ച സീസണായി മാറട്ടെ എന്ന് ആശംസിക്കുന്നതായി വാസ്കസ് ഇൻസ്റ്റഗ്റ്റാമിൽ കുറിച്ചു. തന്റെ സുഹൃത്തായ ലൂണയ്ക്ക് പിച്ചിലും അതിന്റെ പുറത്തും നല്ല സംഭവിക്കട്ടെ എന്നും വാസ്കസ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ ലൂണയും വാസ്കസുൻ തമ്മിലുള്ള കൂട്ടുകെട്ട് കേരള ബ്ലാസ്റ്റേഴ്സിനെ ഐ എസ് എൽ ഫൈനൽ വരെ എത്തിച്ചിരുന്നു.