59 മീറ്റർ ദൂരെ നിന്ന് ഒരു ഗോൾ, ഐ എസ് എല്ലിൽ ഇത് റെക്കോർഡ്, വാസ്കസ് ഫയറാണ്

Picsart 22 02 04 21 57 39 492

ആൽവാരോ വാസ്കസ് ഇന്ന് നേടിയ ഗോൾ ഐ എസ് എല്ലിൽ പുതിയ റെക്കോർഡ് ആണ്. ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും ദൂരെ നിന്ന് നേടിയ ഗോളായി ഇത് മാറി. വാസ്കസ് നേടിയ ഗോൾ ഗോൾ പോസ്റ്റിൽ നിന്ന് 59 മീറ്റർ ദൂരെ നിന്നായിരുന്നു തൊടുത്തത്. ഇത്രയും അകലെ നിന്ന് ആരും ഐ എസ് എല്ലിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് 10 പേരുമായി പൊരുതുന്നതിന് ഇടയിൽ ആയിരുന്നു വാസ്കസിന്റെ ഗോൾ വന്നത്.
20220204 215536

മഷൂറിന്റെ പാസ് കൈകക്കലാക്കിയ വാസ്കസ് ഗോൾ ലൈനിൽ നിന്ന് അകലെയുള്ള നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാഷിഷിനെ കാണുകയും ഉടനെ തന്നെ സ്വന്തം ഹാഫിൽ നിന്ന് ഷോട്ട് തൊടുക്കുകയും ആയിരുന്നു. ഇത് ആദ്യമായല്ല വാസ്കസ് ഇങ്ങനെ ലോങ് ഷോട്ട് ശ്രമിക്കുന്നത്. ഈ സീസണിൽ ഇതിനു മുമ്പ് മൂന്ന് തവണ ഇത്രയും ദൂരെ നിന്ന് വാസ്കസ് ഗോളിന് ശ്രമിക്കുകയും ഗോളിന് അടുത്ത് എത്തുകയും ചെയ്തിരുന്നു. ഈ ഗോൾ അല്ലാതെ തന്നെ വാസ്കസ് ഈ സീസണിൽ സ്കോർ ചെയ്ത എല്ലാ ഗോളുകളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു.