“വാർ വരാൻ ഇനിയും രണ്ടര വർഷം ആകും എന്ന് പറയുന്നു, അത്രയും കാലം സ്ട്രഗിൾ ചെയ്യണം” – ഇവാൻ വുകമാനോവിച്

Newsroom

Picsart 23 11 05 10 11 18 246
Download the Fanport app now!
Appstore Badge
Google Play Badge 1

വാർ ഈ വർഷം വരുമെന്ന് അധികൃതർ ഉറപ്പു പറഞ്ഞിരുന്നു എന്നും എന്നാൽ ഇപ്പോഴും അതിൽ തീരുമാനം ആയില്ല എന്നത് നിരാശ നൽകുന്നു. ഇവാൻ പറഞ്ഞു. ഇപ്പോൾ ഇനിയും രണ്ടര വർഷം കഴിയും വാർ വരാൻ എന്ന് പറയുന്നു. അതുവരെ ഞങ്ങൾ സ്ട്രഗിൾ ചെയ്യുക തന്നെ ചെയ്യണം. രണ്ടരവർഷം കൊണ്ട് എന്തൊക്കെ നടക്കുമെന്ന് ആർക്ക് അറിയാം എന്നും കോച്ച് പറഞ്ഞു.

ഇവാൻ 23 11 04 01 05 58 845

ടെക്നോളജികൾ കൊണ്ടുവരുന്നതിൽ ലീഗ് വേഗത കാണിക്കണം. ലോകത്ത് വാർ വന്നിട്ട് ഇപ്പോൾ ഏഴ് വർഷത്തിന് മുകളിൽ ആയി. ഇവിടെ ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. ഇപ്പോൾ ഇത് ഇല്ല എന്നത് നമുക്ക് ഡീൽ ചെയ്തേ പറ്റൂ എന്നും ഇവാൻ പറഞ്ഞു.

വാർ കൊണ്ടുവരാൻ നിരന്തരം ശബ്ദം ഉയർത്തുന്ന ആൾക്കാരിൽ പ്രധാനിയാണ് ഇവൻ