സ്റ്റീവൻ ടെയ്ലർ ഒഡീഷയുടെ നായകൻ

Newsroom

ഒഡീഷ എഫ് സി അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഈ സീസണിലെ അവരുടെ ഏറ്റവും വലിയ സൈനിംഗ് ആയ സ്റ്റീവൻ ടെയ്ലർ ആകും ഇത്തവണ ഒഡീഷയെ നയിക്കുക. ലീഗിലെ തന്നെ ഏറ്റവും നല്ല നായകൻ ആയിരിക്കും ടെയ്ലർ എന്ന് ഒഡീഷയുടെ പരിശീലകൻ സ്റ്റുവർട് ബ്രക്സ്റ്റർ പറഞ്ഞു. ഇപ്പോൾ പരിശീലന ഗ്രൗണ്ടിൽ അടക്കം യുവതാരങ്ങളെ ഒക്കെ മുന്നോട്ട് നയിക്കുന്നത് ടെയ്ലർ ആണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ന്യൂകാസിൽ യുണൈറ്റഡ് താരമാണ് സ്റ്റീവൻ ടെയ്ലർ. പ്രീമിയർ ലീഗിൽ ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ്. ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി ഒരു ദശകത്തിൽ അധികം കാലം പ്രതിരോധനിരയിൽ ടെയ്ലർ ഇറങ്ങിയിരുന്നു. അവസാന വർഷങ്ങളിൽ ന്യൂസിലൻഡ് ക്ലബായ വെല്ലിംഗ്ടൺ ഫീനിക്സിന്റെ ക്യാപ്റ്റനായിരുന്നു ടെയ്ലർ. അവസാന രണ്ടു വർഷങ്ങളിലായി ഫീനിക്സിനു വേണ്ടി നാൽപ്പതോളം മത്സരങ്ങൾ ടെയ്ലർ കളിച്ചിരുന്നു.