റയൽ മാഡ്രിഡിന് തിരിച്ചടി, ഹസാർഡും കസമിറോയും കോവിഡ് പോസിറ്റീവ്

Photo: Twitter/@realmadriden
- Advertisement -

ലാ ലീഗയിൽ റയൽ മാഡ്രിഡിന് തിരിച്ചടി. റയലിന്റെ സൂപ്പർ താരങ്ങളായ ഹസാർഡിനും കസമിറോയ്ക്കും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നടന്ന ടെസ്റ്റിന്റെ റിസൾട്ട് വന്നതിന് ശേഷമാണ് റയൽ മാഡ്രിഡ്‌ സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്ത് വിട്ടത്. റയലിലെ മറ്റു താരങ്ങളുടേയും സ്റ്റാഫിന്റെയും കൊറോണ റിപ്പോർട്ട് നെഗറ്റീവാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയിരുന്നു.

ലാ ലീഗയിൽ വലൻസിയക്കെതിരെയുള്ള നിർണായക മത്സരത്തിന് മുൻപേയാണ് ഈ വിവരം പുറത്ത് വരുന്നത്. ലാ ലീഗയിൽ നിലവിൽ പോയന്റ് നിലയിൽ രണ്ടാമതാണ് റയൽ. വലൻസിയക്കെതിരെയുള്ള സുപ്രധാനമായ മത്സരത്തിൽ രണ്ട് പ്രമുഖ താരങ്ങളെ നഷ്ടമാവുന്നത് സിദാന് തലവേദനയാകും.

Advertisement