പൊപ്ലാനികിന്റെ വേതനം നൽകി, കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ബാൻ നീങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് ഫിഫ ഉടൻ നീക്കും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ലഭിച്ചത്. താരത്തിന്റെ ബാക്കിയുള്ള വേതനം കേരള ബ്ലാസ്റ്റേഴ്സ് നൽകി. ഇനി ചില സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഫിഫ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കും. ട്രാൻസ്ഫർ വിലക്കിൽ ആശങ്കപ്പെടേണ്ടത് ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റ് ബംഗളിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ അവർ ആരംഭിച്ചിട്ടില്ല. ട്രാൻസ്ഫർ വിലക്ക് നീക്കി എന്ന് ഔദ്യോഗികമായി ഫിഫ അറിയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങൾ സജീവമാകും. ഇതിനകം തന്നെ പുതിയ പരിശീലകനെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുതിയ വിദേശ തരങ്ങളെ എത്തിക്കാനുള്ള ചർച്ചയിലാണ്.