ഓസ്ട്രേലിയൻ സെന്റർ ബാക്ക് ടോം ആൽഡ്രെഡിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

Newsroom

Picsart 24 04 23 14 06 32 812
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ ക്ലബായ ബ്രിസ്ബെയിൻ റോറിന്റെ ക്യാപ്റ്റൻ ടോം ആൽഡ്രെഡിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉള്ളതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഈ സീസണോടെ ക്ലബ് വിടും എന്നും താരത്തിനായി രംഗത്തുള്ള പ്രധാന ക്ലബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

Picsart 24 04 23 14 06 58 879

2019ൽ ബ്രിസ്ബെൻ റോറിൽ എത്തിയ ടോം ആൽഡ്രെഡ് 115 മത്സരങ്ങളിൽ അവർക്ക് ആയി കളിച്ചു. ഈ മത്സരങ്ങളിൽ എല്ലാം അദ്ദേഹം അവരുടെ ക്യാപ്റ്റനും ആയിരുന്നു. ആൽഡ്രെഡിന് പുതിയ കരാർ ക്ലബി ഒപ്പുവെക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 24 04 23 14 07 26 624

33-കാരനായ ആൽഡ്രെഡ് ഇംഗ്ലണ്ടിൽ ആണ് ജനിച്ചത്. മുമ്പ് സ്കോട്ട്‌ലൻഡ് അണ്ടർ 19 ഇൻ്റർനാഷണൽ ടീമിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ആണ് ഓസ്‌ട്രേലിയൻ പൗരത്വം നേടിയത്. ഇതോടെ ഏഷ്യൻ ക്വാട്ടയിൽ ബ്ലാസ്റ്റേഴ്സിന് താരത്തെ ഉൾപ്പെടുത്താനാകും. വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ് അണ് കേരള ബ്ലാസ്റ്റേഴ്‌സ് അല്ലാതെ താരത്തിനായി രംഗത്തുള്ള മറ്റൊരു ക്ലബ്. മുമ്പ് ഇംഗ്ലീഷ് ക്ലബായ ബ്ലാക്പൂളിനായും സ്കോട്ടിഷ് ക്ലബ് ആയ മതർവെലിനായും ടോം ആൽഡ്രെഡ് കളിച്ചിട്ടുണ്ട്.