കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ യുഎ ഇയിലെ മത്സരങ്ങളുടെ ടിക്കറ്റുകൾ എത്തി

പ്രീസീസൺ ടൂറിനായി യു എ ഇയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ഉള്ള ടിക്കറ്റുകൾ ക്ലബ് പുറത്തിറക്കി. മൂന്ന് മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ കളിക്കുന്നത്. ഈ മൂന്ന് മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ ഇപ്പോൾ ആരാധകർക്ക് വാങ്ങാം. 35 AED മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

അൽനാസ, ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നിവർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെ നേരിടും. ഓഗസ്റ്റ് 28ന് ൽ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും.

മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴി കാണികള്‍ക്ക് പ്രവേശനമുണ്ടാകും. ടിക്കറ്റുകൾ ലഭിക്കാൻ ഈ ലിങ്ക് സന്ദർശിക്കാം.

https://www.q-tickets.com/uae/Events/EventsDetails/9364/hala-blasters-uae-tour-2022

ഫിക്സ്ചർ;

August 20 vs Al Nasr SC
August 25 vs Dibba FC
August 28 vs Hatta Sports Club

Story Highlight: Tickets for Kerala Blasters Pre-Season Tour matches are now out!