തിരിച്ചു വന്നു ടീനേജ് താരങ്ങളുടെ മികവിൽ ജയം കണ്ടു ഡോർട്ട്മുണ്ട്

Wasim Akram

Screenshot 20220813 022108 01
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ബുണ്ടസ് ലീഗയിൽ രണ്ടാം മത്സരത്തിലും ജയം കണ്ടു ബൊറൂസിയ ഡോർട്ട്മുണ്ട്. ഫ്രെയ്‌ബർഗിന് എതിരെ പൊരുതിയാണ് ഡോർട്ട്മുണ്ട് മത്സരത്തിൽ ജയം പിടിച്ചെടുത്തത്. ടീമിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും മുന്നേറ്റത്തിൽ ആന്റണി മോഡസ്റ്റെയെ ഇറക്കിയാണ് ഡോർട്ട്മുണ്ട് കളത്തിൽ ഇറങ്ങിയത്. ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ ഡോർട്ട്മുണ്ട് മത്സരത്തിൽ പിറകിൽ പോയി. മതിയാസ് ഗിന്ററിന്റെ പാസിൽ നിന്നു മൈക്കൾ ഗ്രഗോരിറ്റിസ്ച് ആണ് ഫ്രെയ്ബർഗിനെ മുന്നിൽ എത്തിച്ചത്. ഡോർട്ട്മുണ്ട് പരാജയം മണത്ത മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആണ് അവരുടെ ഗോളുകൾ വന്നത്.

ഫ്രെയ്‌ബർഗ് ഗോൾ കീപ്പറുടെ അബദ്ധം ആണ് ഡോർട്ട്മുണ്ടിന് സമനില ഗോൾ നൽകിയത്. പകരക്കാരനായി ഇറങ്ങിയ യൂസഫ മൗകോകയുടെ പാസിൽ നിന്നു 18 കാരനായ ഇംഗ്ലീഷ് താരം ജെയ്മി ബെനോ ഗിറ്റൻസിന്റെ ഷോട്ട് ഗോളിയുടെ പിഴവ് മൂലം ഗോൾ ആവുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ 17 കാരനായ മൗകോക ഡോർട്ട്മുണ്ടിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. ജൂലിയൻ ബ്രാന്റിന്റെ പാസിൽ നിന്നായിരുന്നു യുവതാരത്തിന്റെ ഗോൾ. 88 മത്തെ മിനിറ്റിൽ മാരിയസ് വോൾഫ് ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് ജയം ഉറപ്പിക്കുക ആയിരുന്നു. ലീഗിൽ തുടർച്ചയായ രണ്ടാം ജയം ആണ് ഡോർട്ട്മുണ്ടിന് ഇത്.

Story Highlight : Teenage stars gave Borussia Dortmund come back win in Bundesliga.