യുവ ഡിഫൻഡർ തേജസ് കൃഷ്ണ ഇനി കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിനൊപ്പം

Picsart 23 01 25 20 51 35 382

യുവ ഡിഫൻഡർ തേജസ് കൃഷ്ണയെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലേക്ക് പ്രൊമോട്ട് ചെയ്തു. സെന്റർ ബാക്കായ തേജസ് വേഴ്സറ്റൈൽ താരമാണ്. കളിച്ച വിവിധ ഏജ് കേറ്റഗറിയിലും കയ്യടി വാങ്ങിയിട്ടുള്ള തേജസ് മുമ്പ് ലൂക്ക സോക്കർ ക്ലബ്, ബാസ്കോ ഒതുക്കുങ്ങൽ, ഓസോൺ എഫ്‌സി ബെംഗളൂരു, പ്രോഡിജി സ്‌പോർട്‌സ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

Picsart 23 01 25 20 51 28 938

കേരള ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച തേജസ് ഇനി സീനിയർ ടീമിനൊപ്പം പരിശീലനം നടത്തും സമീപ ഭാവിയിൽ തന്നെ മാച്ച് സ്ക്വാഡിൽ എത്തും എന്നും പ്രതീക്ഷിക്കാം. ഗോൾ സ്‌കോറിംഗ് കഴിവുള്ള ഡിഫൻഡർ ആണ് തേജസ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ടീമിലേക്ക് അടുത്തിടെ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ തുടങ്ങിയ താരങ്ങളെയും പ്രൊമോട്ട് ചെയ്തിരുന്നു.