ആഴ്‌സണലിന്റെ സെഡ്രിക് സോറെസിനെ ഫുൾഹാം സ്വന്തമാക്കും

Newsroom

20230125 164618
Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണൽ താരം സെഡ്രിക് സോറെസിന്റെ സൈനിംഗ് ഈ ആഴ്‌ച അവസാനത്തോടെ ഫുൾഹാം പൂർത്തിയാക്കും. ഈ നീക്കം ജൂൺ വരെ നീണ്ടു നിൽക്കുന്ന ഒരു ലോൺ ഡീൽ ആയിരിക്കും ഒപ്പുവെക്കുക. ഫുൾഹാം ആകും താരത്തിന്റെ വേതനം മൊത്തമായി നൽകുക. 31 കാരനായ റൈറ്റ് ബാക്ക് സെഡ്രിക് സോറസ് ഈ സീസണിൽ ആഴ്സണലിന്റെ ആദ്യ ഇലവനിൽ അധികം എത്തിയിട്ടില്ല. ആഴ്സണലിൽ ഒരു വർഷത്തെ കരാർ കൂടെ സോറസിന് ഉണ്ട്.