ബെംഗളൂരു എഫ് സിയുടെ യുവ മിഡ്ഫീൽഡർ സുരേഷ് സിംഗ് വാങ്ജം ക്ലബിൽ ദീർഘകാ തുടരും. 22കാരനായ താരം ബെംഗളൂരു എഫ് സിയുമായി 5 വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. താരം ബെംഗളൂരു എഫ് സിയിൽ 2028വരെ തുടരും എന്ന് ക്ലബ് ഇന്ന് അറിയിച്ചു.
നാലു സീസൺ മുമ്പ് എ ഐ എഫ് എൽ എലൈറ്റ് അക്കദമിയിൽ നിന്നാണ് സുരേഷ് ബെംഗളൂരുവിൽ എത്തിയത്. അവസാന നാലു സീസണുകളിലായി 68 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചു. അവസാന സീസണുകളിൽ എല്ലാം ബെംഗളൂരു എഫ് സിയിലെ മികച്ച താരങ്ങളിൽ ഒന്നായിരുന്നു സുരേഷ്. ഇന്ത്യൻ ടീമിലെയും സ്ഥിരാംഗമാണ് സുരേഷ് ഇപ്പോൾ.
https://twitter.com/bengalurufc/status/1663554665487949839?s=19
മധ്യനിര താരമായ സുരേഷ് സിങ് എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ്. താരം മുമ്പ് ഇന്ത്യൻ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിനായി ഐലീഗിലും ഇറങ്ങിയിട്ടുണ്ട്.