ഐ എസ് എല്ലിലെ ടോപ് സ്കോറർ ഇനി നമ്മുടെ ഛേത്രി

Img 20220123 230902

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ‌എസ്‌എൽ) എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി സുനിൽ ഛേത്രി മാറി. ഇന്നത്തെ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ 61-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ ഈ നേട്ടം കൈവരിച്ചത്. എഫ്‌സി ഗോവയ്‌ക്കെതിരെ ബെംഗളുരു എഫ്‌സിക്ക് സമനില നൽകാൻ പ്രിൻസ് ഇബാര നൽകിയ ക്രോസിന് തലവെച്ച് ഫെറാൻ കൊറോമിനാസിന്റെ റെക്കോർഡിനൊപ്പം ആണ് ഛേത്രി എത്തിയത്. രണ്ട് പേർക്കും ഇപ്പോൾ 48 ഗോളുകൾ ആണ് ഐ എസ് എല്ലിൽ ഉള്ളത്.
Img 20220123 214834

താൻ പങ്കെടുത്ത ആറ് ഹീറോ ഐഎസ്‌എൽ സീസണുകളിൽ അഞ്ചിലും മികച്ച ഇന്ത്യൻ ഗോൾ സ്‌കോററായി ഫിനിഷ് ചെയ്യാൻ ഛേത്രിക്ക് ആയിരുന്നു‌. ബെംഗളൂരു എഫ് സിക്ക് ഒപ്പം കളിക്കും മുമ്പ് മുംബൈ സിറ്റി ജേഴ്സിയിലും ഛേത്രി ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

Previous articleപൊരുതി വീണ് ചഹാര്‍, ഇന്ത്യയ്ക്കെതിരെ 4 റൺസ് വിജയവുമായി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
Next articleതിരിച്ചടിച്ച് അവസാന നിമിഷം റയൽ മാഡ്രിഡ് തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു