സുനിൽ ഛേത്രിക്ക് കൊറോണ വൈറസ് ബാധ

Img 20210226 015631
Credit: Twitter

ഇന്ത്യൻ താരവും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിയുടെ താരം കൂടിയായ സുനിൽ ഛേത്രിക്ക് കൊറോണ വൈറസ് ബാധ. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാർച്ച് 15ന് ആരംഭിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ഛേത്രിക്ക് നഷ്ട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ നിലവിൽ തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നും ഉടൻ തന്നെ കളത്തിലേക്ക് മടങ്ങിവരാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബെംഗളൂരു എഫ്.സി ക്യാപ്റ്റൻ പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാവരോടും കോറോണക്കെതിരായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും സുനിൽ ഛേത്രി ഓർമിപ്പിച്ചു.

Previous articleഇരട്ട ശതകം നേടി ഹഷ്മത്തുള്ള ഷഹീദി, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് അഫ്ഗാനിസ്ഥാന്‍
Next articleനെരോകയെ തോൽപ്പിച്ച് ഐസാൾ റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടു