നെരോകയെ തോൽപ്പിച്ച് ഐസാൾ റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടു

20210311 190807

ഐലീഗിൽ ഐസാളിന് ഇത്തവണ റിലഗേഷൻ പേടി ഇനി വേണ്ട. ഇന്ന് നെരോകയെ തോൽപ്പിച്ചതോടെ ഐസാൾ അടുത്ത സീസണിലും ഐ ലീഗിൽ ഉണ്ടാകും എന്ന് ഉറപ്പായി. ഇന്ന് നെരോകയെ നേരിട്ട ഐസാൾ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. 47ആം മിനുട്ടിൽ ലാലൻസംഗയാണ് ഐസാളിന്റെ വിജയ ഗ നേടിയത്‌. ബ്രാൻഡന്റെ ക്രോസിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു ലാലിയൻസംഗയുടെ ഗോൾ. ഈ വിജയം ഐസാളിനെ 18 പോയിന്റുമായി റിലഗേഷൻ ബാറ്റിലിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. 8 പോയിന്റ് മാത്രമുള്ള നെരോക ഇപ്പോൾ റിലഗേഷൻ ഭീഷണിയിലാണ്‌.

Previous articleസുനിൽ ഛേത്രിക്ക് കൊറോണ വൈറസ് ബാധ
Next articleഎ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഗോവ ആതിഥ്യം വഹിക്കും