മോഹൻ ബഗാൻ യുവതാരം സുമിത് റതിയെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മോഹൻ ബഗാന്റെ യുവതാരമായ സുമിത് റതിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു. താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ സമീപിച്ചതായാണ് വാർത്തകൾ. ഇനിയും മൂന്ന് വർഷത്തെ കരാർ ബഗാനിൽ സുമിതിന് ബാക്കൊയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കുക കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാകില്ല. ഡിഫൻഡറായത് സുമിത് അവസാന മൂന്ന് വർഷമായി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

ഒരു സീസൺ മുമ്പ് ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ച സുമിത് അരങ്ങേറ്റ സീസണിൽ ഐ എസ് എല്ലിൽ എമേർജിങ് പ്ലയർ ഓഫ് ദ സീസണായി മാറിയിരുന്നു. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്‌. 2019-20 സീസണിൽ 14 മത്സരങ്ങൾ കളിച്ച റതി എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ താരത്തിന് ആകെ 6 മത്സരങ്ങൾ മാത്രമെ കളിക്കാനായുള്ളൂ. 19കാരനായ താരം മുമ്പ് ഇന്ത്യൻ ആരോസിനായും കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.