ലൂയിസ് മഷാഡോ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ടു, ഇനി പോളണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് വിങ്ങറായ ലൂയിസ് മഷാഡോ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഇല്ല. 28കാരനായ വിങ്ങറർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് യാത്ര പറയുന്നതായി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. താരം പോളിഷ് ക്ലബായ എക്സ്ട്രക്ലസയിലാകും ഇനി കളിക്കുക. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ എത്തിയ താരം നോർത്ത് ഈസ്റ്റിനു വേണ്ടി 22 മത്സരങ്ങൾ കളിച്ചിരുന്നു.

ഏഴു ഗോളും രണ്ട് അസിസ്റ്റും താരം നേടി. താരത്തിന്റെ വിടവ് നികത്തുക നോർത്ത് ഈസ്റ്റിന് വലിയ പ്രയാസമാകും. പോർച്ചുഗീസ് ക്ലബായ മൊറെയെറെൻസ്, ഫിയെറെൻസെ, ടൊണ്ടെലെ എന്നീ ക്ലബുകൾക്കായി മുമ്പ് മക്കാഡോ കളിച്ചിട്ടുണ്ട്.