നമ്മുടെ സുഹൈർ ഹീറോ!!നോർത്ത് ഈസ്റ്റിനു മുന്നിലും ഈസ്റ്റ് ബംഗാൾ വീണു

20211217 212433

മലയാളി താരം വി പി സുഹൈറിന്റെ മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയവഴിയിൽ എത്തി. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങിയ നോർത്ത് ഈസ്റ്റ് ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 61ആം മിനുട്ടിൽ വി പി സുഹൈർ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. റാൾട്ടെയുടെ പാസ് ബോക്സിലേക്ക് ലേറ്റായി എത്തിയ സുഹൈറിനെ കണ്ടെത്തി. താരം ഈസ്റ്റ് ബംഗാള് പ്രതിരോധത്തിന്റെ സമ്മർദ്ദവും മറികടന്ന് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

പിന്നാലെ 68ആം മിനുട്ടിൽ ഫ്ലോറ്റ്മാൻ ഒരു ഹെഡറിലൂടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. മലയാളി ഗോൾ കീപ്പർ മിർഷാദും നോർത്ത് ഈസ്റ്റിനായി ഇന്ന് നല്ല പ്രകടനം കാഴ്ചവെച്ചു. മലയാളി ഡിഫൻഡർ ജസ്റ്റിനും ഇന്ന് നോർത്ത് ഈസ്റ്റ് ഡിഫൻസിൽ ഉണ്ടായിരുന്നു. ഈ വിജയത്തോടെ ഏഴു പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാമത് എത്തി. ഒരു വിജയം പോലും ഇല്ലാത്ത ഈസ്റ്റ് ബംഗാൾ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്നു.

Previous articleകേരള വനിതാ ലീഗ്, ഡോൺ ബോസ്കോയ്ക്ക് രണ്ടാം വിജയം
Next articleU19 സാഫ് കപ്പിൽ ഇന്ത്യക്ക് ബംഗ്ലാദേശിനോട് പരാജയം