U19 സാഫ് കപ്പിൽ ഇന്ത്യക്ക് ബംഗ്ലാദേശിനോട് പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ധാക്കയിൽ നടന്ന SAFF U19 വനിതാ ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനോട് ഇന്ത്യ U-19 വനിതാ ടീം 0-1ന്റെ തോൽവി ഏറ്റുവാങ്ങി. ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്കയ്ക്കും ഭൂട്ടാനെതിരെയും ഇന്ത്യ അനായാസ ജയം നേടിയിരുന്നു. എന്ന ഇന്ന് ഒരു വിവാദ പെനാൽറ്റിയിൽ നേടിയ ഏക ഗോളിൽ ബംഗ്ലാദേശ് വിജയിക്കുക ആയിരുന്നു. കളിയുടെ ഏഴാം മിനിറ്റിൽ ഷംസുന്നഹാർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഡിസംബർ 19ന് ഇനി ഇന്ത്യ നേപ്പാളിനെ നേരിടും. ആ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഫൈനലിൽ എത്താം.