സുബ്രതാ പോൾ ഇനി മോഹൻ ബഗാന്റെ വല കാക്കും

Newsroom

Img 20220128 233020
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ATK മോഹൻ ബഗാൻ വെറ്ററൻ ഗോൾകീപ്പർ സുബ്രതാ പോളിനെ സൈൻ ചെയ്തു. ഹൈദരബാദ് എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് സുബ്രതാ പോൾ ബഗാനിൽ എത്തുന്നത്. അമരീന്ദർ സിങ്ങും അവിലാഷ് പോളിനും നിരന്തരമായി പരിക്ക് പ്രശ്നമാകുന്നതാണ് പുതിയ ഒരു ഗോൾ കീപ്പറെ കൂടെ ടീം സ്വന്തമാക്കാൻ കാരണം.

ജംഷദ്പൂർ, നോർത്ത് ഈസ്റ്റ്, മുംബൈ സിറ്റി എന്നീ ക്ലബുകൾക്കായി മുമ്പ് ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ 95 മത്സരങ്ങൾ കളിച്ച സുബ്രത 28 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.