സുഭാഷിഷ് ഇനി മോഹൻ ബഗാനിൽ, അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു

- Advertisement -

മുംബൈ സിറ്റി വിടുകയാണ് എന്ന് ഇന്നലെ അറിയിച്ച സുഭാഷി ബോസ് ഇന്ന് എ ടി കെ മോഹൻ ബഗാനിൽ കരാർ ഒപ്പുവെച്ചു. ഡിഫൻഡറായ സുഭാഷിഷ് ബോസ് അഞ്ച് വർഷത്തെ ദീർഘമായ കരാറിലാണ് ഒപ്പുവെച്ചത്. 2025 സീസൺ വരെ സുഭാഷിഷ് മോഹൻ ബഗാനിൽ ഉണ്ടാകും. ചാമ്പ്യന്മാർ കൂടിയായ എ ടി കെ മോഹൻ ബഗാൻ എ എഫ് സി കപ്പിൽ കളിക്കേണ്ടതിനാൽ ടീം ശക്തമാക്കുന്നതിന്റെ തിരക്കിലാണ്. നേരത്തെ തന്നെ സുഭാഷിഷ് എ ടി കെയിൽ എത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അവസാന രണ്ടു സീസണുകളിലായി മുംബൈ സിറ്റിയുടെ താരമായിരുന്നു സുഭാഷിഷ്. അതിന് മുമ്പ് ബെംഗളൂരു എഫ് സിക്കു വേണ്ടിയും പഴയ മോഹൻ ബഗാനും വേണ്ടിയും കളിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിരാംഗമാണ് സുഭാഷിഷ്.

Advertisement