കേരള ബ്ലാസ്റ്റേഴ്സ് താരം ഹാളിചരൺ നർസാരി ഇനി ഹൈദരബാദ് എഫ് സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഹാളിചരൺ നർസാരിയെ ഐ എസ് എൽ ടീമായ ഹൈദരാബാദ് എഫ് സി സൈൻ ചെയ്തു. ഇന്ന് ഹൈദരാബാദ് ഔദ്യോഗികമായി ഹാളിചരന്റെ സൈനിംഗ് പ്രഖ്യാപിച്ചു. താരം ഹൈദരബാദുമായി രണ്ട് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ആസാം വിങ്ങർ ഹാളിചരൺ രണ്ട് വർഷം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിയത്.

ഈ കഴിഞ്ഞ സീസണിൽ നർസാരിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. ഷറ്റോരിക്ക് കീഴിൽ 14 മത്സരങ്ങൾ കളിച്ച നർസാരി രണ്ട് അസിസ്റ്റും ഒരു ഗോളും കേരള ബ്ലാസ്റ്റേഴ്സിനായി നേടി. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് നർസാരി. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും നർസാരി ബൂട്ട് കെട്ടിയിട്ടുണ്ട്.